കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു. സമരക്കാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജു ദേശീയ പാത സര്‍വെ നിര്‍ത്തിവെച്ചതായി അറിയിച്ചു.മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിക്കുകയുമായിരുന്നു. ദേശീയപാത ഉപരോധിച്ചവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മൂന്നുമണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷംമാത്രമേ സര്‍വേ പുനരാരംഭിക്കുന്ന കാര്യങ്ങള്‍ തീരൂമാനിക്കൂയെന്ന് അധികൃതര്‍ പറഞ്ഞു.കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍നിന്നാണ് സര്‍വെ തുടങ്ങിയത്. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്ത് വന്‍ സുരക്ഷാസന്നാഹങ്ങളുമൊരുക്കിയിരുന്നു. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലൂടെയാണ് ദേശീയപാത17 കടന്നുപോകുന്നത്. ഇതില്‍ പൊന്നാനി താലൂക്കിലെ സര്‍വെ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിരുന്നു.
Comments