ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്യാന് ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഇന്ത്യന്‍ സമയം രാത്രി 12.49നാണ് ഭ്രമണപഥം ഭേദിക്കുന്നതിനുള്ള വേഗതക്കായി പേടകത്തിന്റെ ജ്വലന പ്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് ഒരു മണിയോടെ പേടകം ഭൂമിയുടെ കാന്തിക മണ്ഡലം വിജയകരമായി ഭേദിച്ചു. ഇന്ത്യയില്‍ തയ്യാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച പര്യവേഷണ പേടകമാണ് മംഗള്യാന്.
നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത് ഭൂമിയില്‍നിന്ന് 23550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്.
2014 സെപ്റ്റംബര്‍ 24ന് പേടകം ചൊവ്വയുടെ അടുത്തെത്തും.
Comments