You are Here : Home / എഴുത്തുപുര

ചീമുട്ടയിലെ പ്രതിബിംബങ്ങള്‍

Text Size  

Story Dated: Monday, December 02, 2013 05:20 hrs UTC

സരിതാ എസ്‌ നായരെ നമ്മുടെ മന്ത്രി പുങ്കുവന്മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുന്നൊണ്‌ ബിജു രാധാകൃഷ്‌ണന്‍ പറയുന്നത്‌. തന്നെ ശാരീരികമായി ഉപയോഗിച്ചതിന്റെ വിവരണങ്ങള്‍ രേഖപ്പെടുത്തിയ സരിതയുടെ ഡയറിയും ബിജുവിന്റെ കയ്യില്‍ ഉണ്ടത്രെ. ഇതൊന്നും അല്ല കാര്യം. ഈ വീഡിയോ ദൃശ്യങ്ങളെല്ലാം പുറത്ത്‌ വരാനിരിക്കുകയാണെന്നാണ്‌ പുതിയ വിവരം. സത്യത്തില്‍ ഈ വീഡിയോ പുറത്തിറങ്ങിയാല്‍ പിന്നെ എന്താണ്‌ ഉണ്ടാവുക എന്നതിനെപ്പറ്റി ആര്‍ക്കും ഇപ്പോള്‍ ഒരു നിശ്‌ചയവും ഇല്ല.

നേരത്തെ പി സി ജോര്‍ജിന്‌ നേരെയായിരുന്നു ചീമുട്ട പ്രയോഗമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെ ചീമുട്ടയെറിഞ്ഞത്‌ ആരാണ്‌ എന്നാണ്‌ ചോദ്യം. പ്രതിഷേധം നടത്തിയ സിപിഐ എം പ്രവര്‍ത്തകരാണ്‌ മന്ത്രിയെ ആക്രമിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. മുട്ടശയറിഞ്ഞയാളെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ സിപിഐ എം പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ ബഹളം വയ്‌ക്കുകയും ചെയ്‌തു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ്‌ മന്ത്രി കെ സി വേണുഗോപാലിന്‌ നേരെ ചീമുട്ടയേറ്‌ ഉണ്ടായത്‌.

സോളാര്‍ കേസിലെ സരിതാ നായരുമായി ബന്ധപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ്‌ കെ സി എന്ന്‌ ആരോപണമുണ്ട്‌. എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പലരും നടത്തുന്ന ആരോപണം മാത്രമാണ്‌ ഇതെന്നാണ്‌ വേണുഗോപാല്‍ പറയുന്നത്‌. എന്നാല ബിജു രാധാകൃഷ്‌ണന്റെ കയ്യിലുള്ള വീഡിയോയിലുള്ള മന്ത്രിമാരില്‍ വേണുഗോപാലാണെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇദ്ദേഹത്തിനെതിരെ എമണ്ടന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്‌. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരില്‍ കല്ലേറുണ്ടായപ്പോള്‍ സിപിഐ എം നേതാക്കള്‍ പറഞ്ഞത്‌ കയ്യേറ്റം ചെയ്യലും ശാരീരികമായി നേരിടലും പാര്‍ടിയുടെ നയമല്ല എന്നാണ്‌. അങ്ങനെ കയ്യേറ്റം ചെയ്യനാണെങ്കില്‍ അത്‌ നേരത്തെ ആകാമായിരുന്നു എന്നും സിപിഐ എം ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രിതന്നെ ആസൂത്രണം ചെയ്‌ത നാടകമാണ്‌ കല്ലേറ്‌ സംഭവമെന്നും പറഞ്ഞവരുമുണ്ട്‌.

അങ്ങനെ നോക്കുമ്പോള്‍ കെ സി വേണുഗോപാലിനെതിരെ ആലപ്പുഴയില്‍ നടന്ന മുട്ടയേറും അദ്ദേഹം തന്നെ ആസൂത്രണം ചെയ്‌തതാകാനാണിട. പക്ഷേ മുട്ടയെറിഞ്ഞയാളെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ സിപിഐ എം പ്രതിഷേധിച്ചതിനും ബഹഹളം വച്ചതിനും കാരണം എന്തായിരിക്കും. അതോ മുഖ്യമന്ത്രിയെ ശാരീരികമായി നേരിടില്ല, മറ്റ്‌ മന്ത്രിമാര്‍ക്ക്‌ നേരെ അതാകാം എന്നാണോ പാര്‍ടിയുടെ നയം.

സരിതാ എസ്‌ നായരെ നമ്മുടെ മന്ത്രി പുങ്കവന്മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുന്നൊണ്‌ ബിജു രാധാകൃഷ്‌ണന്‍ പറയുന്നത്‌. തന്നെ ശാരീരികമായി ഉപയോഗിച്ചതിന്റെ വിവരണങ്ങള്‍ രേഖപ്പെടുത്തിയ സരിതയുടെ ഡയറിയും ബിജുവിന്റെ കയ്യില്‍ ഉണ്ടത്രെ.

ഇതൊന്നും അല്ല കാര്യം. ഈ വീഡിയോ ദൃശ്യങ്ങളെല്ലാം പുറത്ത്‌ വരാനിരിക്കുകയാണെന്നാണ്‌ പുതിയ വിവരം. സത്യത്തില്‍ ഈ വീഡിയോ പുറത്തിറങ്ങിയാല്‍ പിന്നെ എന്താണ്‌ ഉണ്ടാവുക എന്നതിനെപ്പറ്റി ആര്‍ക്കും ഇപ്പോള്‍ ഒരു നിശ്‌ചയവും ഇല്ല. കെ സി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍..... മൂന്ന്‌ പേരുകളാണ്‌ ബിജു രാധാകൃഷ്‌ണന്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതി കെ സി വേണുഗോപലിന്റെ കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. കാരണം അദ്ദേഹം കേന്ദ്ര മന്ത്രിയാണല്ലോ. വിഷയം ഹൈക്കമാന്‍ഡ്‌ അറിഞ്ഞ്‌, പഠിച്ച്‌ പരിശോധിച്ചൊക്കയെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകു.

ഇനി ഗണേഷ്‌കുമാറിന്റെ കാര്യമെടുക്കാം. മന്ത്രിയല്ലാത്തതിനാല്‍ മന്ത്രിസഭയില്‍നിന്ന്‌ ഗണേഷിനെ എന്തായാലും പുറത്താക്കാന്‍ കഴിയില്ല. എംഎല്‍എ സ്ഥാനത്തുനിന്ന്‌ പുറത്താക്കാന്‍ മന്ത്രിസഭക്ക്‌ കഴിയുകയുമില്ല. ഇപ്പോഴത്തെ ഇരുപ്പുവശംവച്ച്‌ ആകാശം ഇടിഞ്ഞുവീണാലും ഗണേഷിന്റെ പാര്‍ടിയോ, പിതാവോ അദ്ദേഹത്തെ തള്ളിപ്പറയില്ല. എന്നാല്‍ പാവം എ പി അനില്‍കുമാറിന്റെ കാര്യം അങ്ങനെയല്ല. വേണമെങ്കില്‍ മുഖ്യമന്ത്രിയും യുഡിഎഫും തീരുമാനിച്ചാല്‍മതി പണി പോകാന്‍. മുമ്പൊരിക്കല്‍ സരിതാ വിഷയത്തില്‍ ആക്ഷേപം കേട്ടപ്പോള്‍ വികാരാധീതനായിപോയ കക്ഷിയാണ്‌ അനില്‍കുമാര്‍. പിന്നീടെന്തോ പ്രതിപക്ഷത്തിനുപോലും പാവം തോന്നിയെന്ന്‌ തോന്നുന്നു. അനില്‍കുമാറിനെ അധികം ഉപദ്രവിച്ചിട്ടില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ഇത്‌ ഒരു രക്ഷാ കവചം ആകാനും മതി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്നു ഇത്രനാളും കേന്ദ്ര ബിന്ദു എന്ന കാര്യം മലയാളികള്‍ സൗകര്യത്തിലങ്ങ്‌ മറന്നുകളയും. മൂന്ന്‌ പ്രമുഖരും സരിതയും തമ്മിലുള്ള ചൂടന്‍ ദൃശ്യങ്ങളില്‍ നടത്തുന്ന ചര്‍ച്ചാവ്യാപാരങ്ങളില്‍ മലയാളി അങ്ങ്‌ അഭിരമിച്ചുപോകും.?
ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗീക ബന്ധം തെറ്റല്ല. അതുകൊണ്ടാണല്ലോ ജോസ്‌ തെറ്റയില്‍ പഴയ കേസില്‍നിന്ന്‌ സുഖമായി ഊരി പോന്നത്‌. എന്നാല്‍ സരിതയുടെയും മന്ത്രിമാരുടെയും കാര്യത്തില്‍ സംഭവം അങ്ങനെയല്ല. പല ആവശ്യങ്ങളും നിവൃത്തിച്ച്‌ കിട്ടുന്നതിനു വേണ്ടിയായിരുന്നു സരിത വഴങ്ങിക്കൊടുത്തത്‌. അപ്പോള്‍ കേസ്‌ മാറും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ബഹുജോറാകുന്നു. അദ്ദേഹം ഒരു മഹാഭിഷാഗ്വരനാണെന്നകാര്യം ഇതുവരെ പുതുപ്പള്ളിക്കാര്‍ക്കെന്നല്ല ഭാര്യ മറിയാമ്മക്കുപോലും അറിയില്ലായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം നടന്ന ജനസമ്പര്‍ക്ക മാമാങ്കത്തില്‍ കുഞ്ഞൂഞ്ഞിന്റെയുള്ളിലെ ഡോക്ടര്‍ പുറത്തുചാടി. സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഒരു രോഗി തന്റെ ചികിത്സാരേഖകള്‍ സ്‌ട്രച്ചറില്‍ കിടന്ന്‌ മുഖ്യമന്ത്രിയെ കാണിച്ചു.

എക്‌സറേയുടെ ഫിലിമെടുത്ത്‌ സോളാര്‍ പ്രകാശത്തിനെതിരെ പിടിച്ചു മുഖ്യമന്ത്രി സൂക്ഷിച്ചുനോക്കുന്നു. പിന്നെ സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടുകളും നോക്കി രോഗനിര്‍ണയം സ്ഥിരീകരിക്കുന്നു. ഇതിനകം അഞ്ചുലക്ഷം രൂപ കടംവാങ്ങി കിടപ്പാടം പോലും അന്യാധീനപ്പെടുത്താന്‍ പോകുന്ന രോഗി പ്രത്യാശയോടെ മുഖ്യമന്ത്രിയെ നോക്കുന്നു. ഉമ്മന്‍ചാണ്ടി ഡോക്ടര്‍ സ്‌റ്റൈലില്‍ കുറിപ്പടി എഴുതുന്നു. രോഗിക്ക്‌ മുപ്പതിനായിരം സഹായധനം. കടംവാങ്ങിയ ലക്ഷങ്ങളുടെ പലിശയ്‌ക്കുപോലും തികയാത്ത ഗംഭീര സഹായം.
എന്തായാലും നമ്മുടെ മുഖ്യമന്ത്രിയില്‍ ഒരു ഡോക്ടര്‍ ഒളിപാര്‍ക്കുന്നുവെന്ന്‌ ഇപ്പോഴെങ്കിലും അറിയാനായല്ലോ. അതല്ലേ ആര്‍ ബാലകൃഷ്‌ണപിള്ള പറയുന്നത്‌ നിറകുടം തുളുമ്പില്ലെന്ന്‌. .... ഹ...... ഹ...
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.