സച്ചിന് ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തളളി. സ്പോര്‍ട്സ് താരത്തിന് ഭാരതരത്ന നല്‍കാവുന്ന വിധത്തില്‍ ഇതിന്‍റെ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കനകസബായ് നവംബര്‍ 29 നാണ് ഹരജി സമര്‍പിച്ചത്.
എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.
1954 ല്‍ പ്രസിഡന്‍്റ് നടത്തിയ വിഞ്ജാപനപ്രകാരം കല, സാഹിത്യം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്ന നല്‍കുന്നത്.
Comments