ജമ്മു-കശ്മീരിന് വേണ്ടി ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഡോണ്‍ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ഷെരീഫ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
ഇന്ത്യ അധീന കാഷ്മീര്‍ സ്വതന്ത്രമാകുന്നത് തന്റെ സ്വപ്മാണ്. തന്റെ ജീവിതകാലത്ത് തന്നെ ഇതു നടക്കുമെന്നാണ് പ്രതീക്ഷ. കശ്മീരിന് വേണ്ടി ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും നാലാം യുദ്ധം നടത്താന്‍ സാധ്യതയുണ്ടെന്നു ഷെരീഫ് പറഞ്ഞു.ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യയുമായി മത്സരം നിലില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായിരുന്നെങ്കില്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന പണം അടിസ്ഥാസൌകര്യ വികസത്തിനും പട്ടിണി മാറ്റുന്നതിനും ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments