സംസ്ഥാനത്ത് പട്ടയ വിതരണം ഡിസംബര്‍ 28ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 1977 ജനുവരി ഒന്നിനുമുമ്പ് കൈവശമുണ്ടായിരുന്ന ഭൂമിക്കാണു പട്ടയം നല്‍കുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇത് സര്‍ക്കാര്‍ ഉത്തരവായി ഉടനെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ ഇടുക്കി ജില്ലയിലെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ നടപ്പാക്കില്ല. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments