You are Here : Home / എഴുത്തുപുര

സര്‍ക്കാര്‍ രൂപീകരണത്തിന് പത്ത് ദിവസം സാവകാശം വേണം: കെജ്‌രിവാള്‍

Text Size  

Story Dated: Saturday, December 14, 2013 07:36 hrs UTC

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിന് പത്ത് ദിവസം സാവകാശം വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ലഫ്. ഗവര്‍ണറുമായി നടത്തിയ കുടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ രൂപികരണത്തിന് പൊതുജനാഭിപ്രായം നേടേണ്ടതിനാണ് കെജ്‌രിവാള്‍ പത്ത്‌ദിവസത്തെ സാവകാശം ചോദിച്ചത്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കും ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനും കെജ്‌രിവാള്‍ കത്തയച്ചു. ലോക്പാലടക്കമുള്ള പതിനേഴ് കാര്യങ്ങള്‍ക്ക് പിന്തുണയാവശ്യപ്പെട്ടാണ് കത്തയച്ചത്.
ഈ കാര്യങ്ങളില്‍ നിലപാട് അറിയിച്ചശേഷം പിന്തുണയുടെ കാര്യം തീരുമാനിക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണക്കു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് സംശയമെന്നും കെജ്‌രിവാള്‍ പറഞ്ഞു.എ‌എപിക്ക് ആരുടെയും നിരുപാധികപിന്തുണ വേണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.