You are Here : Home / എഴുത്തുപുര

സഭ നേരത്തെ പിരിഞ്ഞത് സര്‍ക്കാരിന് ധൈര്യമില്ലാത്തതുകൊണ്ട്: വി.എസ്.

Text Size  

Story Dated: Monday, June 24, 2013 10:28 hrs UTC

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സ്പീക്കര്‍ തന്റെ മൈക്ക് ഓഫാക്കിയതും നിയമസഭ നേരത്തെ പിരിഞ്ഞതുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിനെതിരെ മുഖ്യമന്ത്രിയുടെ മരുമകന്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയും സ്ത്രീലമ്പടനുമായ സലീംരാജിനെ വീട്ടില്‍ കയറ്റരുതെന്നും സവീസില്‍ നിന്ന് പുറത്താക്കണമെന്നും ഉമ്മന്‍ചാണ്ടിയോട് മരുമകന്‍ ആവശ്യപ്പെട്ട കാര്യമാണ് സഭയില്‍ വായിച്ചത്. എന്നാല്‍ , ഇിതന് യുക്തിസഹമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതുകൊണ്ടാണ് മൈക്ക് ഓഫാക്കിയത്. സലീരാജിനെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇ.പി. ജയരാജന്‍ തന്നെ ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ , അപ്പോഴെല്ലാം മുഖ്യമന്ത്രി ഇയാളെ വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയാണ് ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്-വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.