You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിയുടെ ന്യായീകരണം തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ : പിണറായി

Text Size  

Story Dated: Monday, June 24, 2013 10:34 hrs UTC

സൗരോര്‍ജ തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുള്ളതുകൊണ്ടാണ് തെറ്റുകളെ ന്യായീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിലേക്ക് ബിജു നല്‍കിയത് വണ്ടിച്ചെക്കാണെന്ന് അറിഞ്ഞിട്ടും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പേര് ഇത്രമേല്‍ വലിച്ചിഴക്കപ്പെട്ടിട്ടും നടപടിയെടുത്തില്ല. ഇത് അസാധാരണമാണെന്നും പിണറായി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.