ലൈംഗികാരോപണ ആരോപണത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടന്ന് ജനതാദള്‍ (എസ് ) നേതൃത്വം.ജോസ് തെറ്റയിലിന് ധാര്‍മ്മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും പാര്‍ട്ടി ചെയര്മാന് മാത്യു ടി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാനമായ അവസ്ഥകള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനമല്ലാതെ എം.എല്‍.എ സ്ഥാനം ആരും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് നേതൃയോഗം തീരുമാനിച്ചത്.
Comments