ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ആരോപണം സാധൂകരിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തില്‍ തെറ്റയില്‍ സ്ഥാനത്തു തുടരുന്നത് മുന്നണിക്ക് ധാര്‍മികമായി ദോഷം ചെയ്യുമെന്ന് യോഗം വിലയിരുത്തി. ഇന്ന് നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇതുസംബന്ധിച്ച് പാര്‍ട്ടി കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി അന്തിമതീരുമാനമെടുക്കും.
Comments