സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനാപുരം വാര്യപുരത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലായിരുന്നു ജോപ്പനെ ഹാജരാക്കിയത്. തുടര്‍ന്ന റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജോപ്പനെ പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. ചെങ്ങന്നൂര്‍ ജയിലില്‍ കഴിയുകയായിരുന്ന ടെന്നി ജോപ്പനെ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മജിസ്ട്രേറ്റിന്റെ മുന്പില് ഹാജരാക്കിയത്.
സോളാര്‍ തട്ടിപ്പില്‍ ടെന്നി ജോപ്പന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ജോപ്പനെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം മൂന്നു ചെക്കുകളായാണ് തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍നായര്‍ ജോപ്പന്റെ സാന്നിധ്യത്തില്‍ സരിതക്ക് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ ടീം സോളാറിന് ഫാക്ടറി സ്ഥാപിക്കാന്‍ സ്ഥലം നല്‍കാമെന്ന ഉറപ്പ് ടെന്നി ജോപ്പനാണ് ശ്രീധരന്‍നായര്‍ക്ക് നല്‍കിയത്.
Comments