You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക് ജയ് വിളിയും കരിങ്കൊടിയും

Text Size  

Story Dated: Saturday, June 29, 2013 10:21 hrs UTC



ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. മുഖ്യമന്ത്രി വരുന്നതും കാത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണിക്കൂറുകള്‍ക്കു മുമ്പേ വിമാനത്തവാളത്തില്‍ എത്തിയത്. മുഖ്യമന്ത്രിയെ ജയ് വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ വരവേറ്റത്.
എന്നാല്‍ ഡി.വൈ.എഫ്.ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.സോളാര്‍ വിവാദത്തില്‍പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി കാണിച്ചത്. ശംഖുമുഖം ബീച്ചിന് സമീപത്ത് വച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പിന്നീട് പേട്ടയില്‍ വച്ച് ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒരുമിച്ച് കരിങ്കൊടി കാണിച്ചു. പേട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.