തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് മാര്‍ഗ്ഗരേഖകള്‍ വേണമെന്നും വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയമപരമായി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ടി വി അടക്കമുള്ളവ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ തമിഴ്നാട്ടില്‍ നിന്നുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
Comments