ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ ഐ ബി ഡയറക്ടര്‍ക്കെതിരെ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ അന്നത്തെ ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പങ്ക് വ്യക്തമായിവരുന്നതായി സിബിഐ വ്യക്തമാക്കി.ഐബിയും ഗുജറാത്ത് പോലീസും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ഇസ്രത് ജഹാനേയും പ്രാണേഷ് കുമാറിനേയും വധിച്ചതെന്ന് കേസിലെ കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ ആയുധങ്ങള്‍ ഐബിയുടേതാണെന്നും സംഭവം നടന്ന് 9 വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കി. ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments