ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ സ്ഫോടനം നടന്നത്. പിന്നാലെ രണ്ടു മിനിറ്റ് ഇടവിട്ട് ഏഴ് സ്ഫോടനങ്ങള്‍ കൂടി ഉണ്ടായി. ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണമാണെന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Comments