സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തുവെന്നും എന്നാല്‍, താന്‍ അന്ന് പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും പറഞ്ഞ വി.എസ് തട്ടിപ്പു കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടംബത്തിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആരോപണത്തോടെ ഇളകി മറിഞ്ഞ സഭ, നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
Comments