കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പന്ത്രണ്ട് എഫ്.ഐ.ആറുകളാണ് സി.ബി.ഐ.രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 68 കല്‍ക്കരിപ്പാടങ്ങള്‍ 151 കമ്പനികള്‍ക്കാണ് നല്‍കിയത്. ഈ ഇടപാടുകളിലാണ് ക്രമക്കേടുകള്‍ ഉണ്ടായതെന്നാണ് ആരോപണം.2006 - 2009 കാലയളവില്‍ കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് സിബിഐ അന്വേഷിക്കുന്നത്.കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്തതില്‍ പൊതുഖജനാവിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയത്.
Comments