കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനങ്ങളാണെന്നു പറയുന്നവര്‍ അല്പം ക്ഷമയോടെ ഇത് വായിക്കണം.ദൈവത്തിന്റെ വരദാനങ്ങളോട് ഇങ്ങിനെ ചെയ്യുന്നവര്‍ മനുഷ്യരാകുന്നത് എങ്ങനെ?
ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുന്ന അഞ്ചുവയസ്സുകാരന് ഷെഫീക്കിനു വേണ്ടി മനമുരുകി പ്രാര്‍ഥിക്കുകയാണ് കേരളം.ഷെഫീക്ക് മരണത്തോടു മല്ലടിക്കുകയാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും തലച്ചോറിന്റെ എഴുപത്തഞ്ചു ശതമാവും പ്രവര്ത്ത രഹിതമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നത്.ഇന്നലെ രാത്രി കുട്ടിക്ക് അഞ്ചുതവണ അപസ്മാരമുണ്ടായെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
എന്ത് പറ്റി ഈ മനുഷ്യമൃഗങ്ങള്‍ക്ക്?
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു ഷെഫീക്കിനെ.കുമളി ഒന്നാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷെരീഫിനും(27) അനീഷ(25)യ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളായ ഷെഫീക്കിനോടും സഹോദരന് ഷെഫിനോടും ഉപദ്രവം തുടങ്ങിയത്.ഷെഫീക്കിനെ വീടുവിട്ട് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഷെഫീക്കിന്റെ സഹോദരന് മൂവാറ്റുപുഴയിലെ യത്തീംഖാനയിലാണ്.
ഞായറാഴ്ച വീടിനുള്ളില്‍ മൂത്രമൊഴിച്ചതിനു കുട്ടിയെ ഷെരീഫ് തൊഴിച്ചു.തൊഴിയേറ്റ ആഷിഖിന്റെ തല കട്ടിലിന്റെ കാലില്‍ ഇടിക്കുകയായിരുന്നു.തലയ്ക്കേറ്റ മാരക പരിക്കുമൂലം തലച്ചോറില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. ശരീരത്തിന്റെ പലഭാഗത്തും കുത്തി.കമ്പികൊണ്ടടിച്ചു.വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞുതൂങ്ങി.
പരിക്കേറ്റ കുട്ടിയുമായി ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.കട്ടിലിനടിയില്‍ ബോധംകെട്ടു കിടന്ന കുട്ടിയെ 24 മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്.കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടത്.
ഐസ്ക്രീം വില്പനയാണ് ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ ജോലി. ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളില്‍ ഇളയവനാണ് ഷെഫീക്.ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹംചെയ്യുകയായിരുന്നു.
Comments