ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ അധികമായി അന്‍പതിനായിരം സൈനികരെ കൂടി വിന്യസിക്കും.ഇതിനായി പുതിയ സേനാ വിഭാഗം രൂപീകരിക്കാന്‍ പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അനുമതി നല്കി. ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായാണ് കരസേനയുടെ കീഴില്‍ പുതിയ സേനാ വിഭാഗത്തിന് രൂപം നല്‍കുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയം 65,000 കോടി രൂപ ചിലവഴിക്കും.
പശ്ചിമ ബംഗാളിലെ പനഗര്‍ഹ് ആയിരിക്കും പുതിയ സേനാ വിഭാഗത്തിന്റെ ആസ്ഥാനം. ലഡാക്ക്, അരുണാചല്‍ പ്രദേശ്,ആസാം, ബീഹാര്‍ എന്നിവടങ്ങളില്‍ പുതിയ സേനാ വിഭാഗത്തിന് കേന്ദ്രങ്ങളുണ്ടാകും. പര്‍വ്വതമേഖലയില്‍ യുദ്ധ പരിശീലനം നേടിയ 50,000 സൈനികരെയാകും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പുതിയതായി വിന്യസിക്കുക.
Comments