മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവിയിരുന്ന ഷാഫി മേത്തര്‍ക്ക് സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.സോളാര്‍ തട്ടിപ്പു കേസില്‍ ഷാഫി ഇടപെട്ടതിന് തെളിവുകളുണ്ട്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളാണ് ഷാഫി മേത്തര്‍. ഇതു സംബന്ധിച്ച ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. എന്നാല്‍ , പോലീസ് ഇത് മറച്ചുവയ്ക്കുകയാണ്. കേസിലെ ഷാഫി മേത്തറുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണം. സോളാര്‍ തട്ടിപ്പു കേസില്‍ നിന്നു രക്ഷപ്പെടാനാണ് ഷാഫി കുടുംബത്തിലെ സാമ്പത്തിക തര്‍ക്കം മറയാക്കി മുഖ്യമന്ത്രിയുടെ ഉപദേശകസ്ഥാനത്തു നിന്നും രാജിവച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കിയ പണത്തിന്റെ കണക്കും പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യറാകണമെന്നും കെ സുരേന്ദ്രന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments