എന്‍.എസ്.എസുമായി നല്ല ബന്ധമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും അടവുനയം മാത്രമാണ്.എന്‍.എസ്.എസിന് നേരെ എപ്പോഴും വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്. എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള നടപടിയുടെ ഭാഗമായാണ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിറക്കിയ ഉത്തരവെന്നും അദ്ദേഹം അരോപിച്ചു.കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments