സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പലതും മറച്ചു വെയ്ക്കുന്നുവെന്നും കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.സോളാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യാപേക്ഷയും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തന്റെ പരാതി െ്രെകംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് എം.കെ.കുരുവിള നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴുമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.സോളാര്‍ കേസില്‍ സര്‍ക്കാര്‍ എന്തെങ്കിലും മറയ്ക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സോളാര്‍ കേസിലെ അന്വേഷണം സംബന്ധിച്ച പൊലീസ് നടപടികള്‍ നാണക്കേടാണ്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് എ.ഡി.ജി.പി എ.ഹേമചന്ദ്രനെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്നും ജസ്റ്റീസ് എ.എസ്.സതീശ് ചന്ദ്രന് വ്യക്തമാക്കി.
Comments