മന്ത്രിസഭയില്‍ ഒരു നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗിന് പരിപൂര്‍ണ തൃപ്തിയുണ്ട്. നേതൃമാറ്റമല്ല, മന്ത്രിസഭാ പുന:സംഘടനയാണ് ഇപ്പോള്‍ വേണ്ടത്. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. -മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments