ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്ത്രി സ്വയം നശിക്കുകയാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. വോട്ടുചെയ്ത ജനങ്ങളെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. ഇങ്ങനെ പോകുന്നതിനേക്കാള്‍ നല്ലത് മുന്നണി പിരിച്ചുവിടുകയാണ്. എ ഗ്രൂപ്പുകാരുടെ സ്വഭാവശുദ്ധിയെപ്പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിക്കു തന്നെ മന്ത്രിസഭയിലേക്ക് വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. താന്‍ മന്ത്രിസഭയിലേക്ക് വരണമെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹമില്ലെന്നും സര്‍ക്കാരിനെ അദ്ദേഹം തനിയെ നയിക്കട്ടെയെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
Comments