ചീയപ്പാറയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.കേന്ദ്രമന്ത്രിമാരുടെ സംഘത്തോട് കേരളത്തിലെത്താന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന്് ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഡല്‍ഹിയിലെത്തി കേന്ദ്രത്തെ വിവരം അറിയിക്കും. ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും.ഇടുക്കിയിലേത് സമാനതകളില്ലാത്ത ദുരന്തമാണെന്നും കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട സാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments