സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.20 കമ്പനി സേന 11ന് കേരളത്തില്‍ എത്തും.
രണ്ടായിരം സി.ആര്‍.പി.എഫ് ജവാന്‍മാരെയാണ് സമരത്തെ നേരിടാന്‍ തലസ്ഥാനത്ത് വിന്യസിക്കുന്നത്. ആദ്യ ബെറ്റാലിയന്‍ തലസ്ഥാനത്ത് എത്തി. സൈന്യം നഗരത്തില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തും. സെക്രട്ടറിയേറ്റിന്റെ ഗേറ്റുകളുടെ സുരക്ഷാ ചുമതല ആയിരിക്കും സി.ആര്‍പി.എഫിന് നല്‍കുക. ഉപരോധസമരത്തിനിടെ ക്രമസമാധാന പാലനത്തിനായി സി.ആര്‍.പി.എഫിന്റെ സഹായം തേടി സര്‍ക്കാര്‍ കത്തയച്ചിരുന്നു.
Comments