ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എഡിജിപി വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത് . നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇടതുമുന്നണിയുടെ തിങ്കളാഴ്ച തുടങ്ങുന്ന ഉപരോധ സമരം നേരിടാന്‍ 20 കമ്പനി സി.ആര്‍.പി.എഫിനെ കേരളത്തിലേക്കയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.
Comments