You are Here : Home / എഴുത്തുപുര

കേന്ദ്രസേനയെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: പിണറായി

Text Size  

Story Dated: Saturday, August 10, 2013 08:24 hrs UTC

കേന്ദ്രസേനയെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് നിന്ന് കൊടുക്കുന്നവരല്ല എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കേന്ദ്രസേനയെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ രീതിക്ക് ചേരാത്തതാണ്. ഏകാധിപതികളേ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാ സീമകളും ലംഘിക്കുന്നു. ആഭ്യന്തരമന്ത്രിയുടേത് പരിഹാസ്യമായ നിലപാടാണ്. തികച്ചും സമാധാനപരമായ സമരം തന്നെയായിരിക്കും ഞങ്ങള്‍ നടത്തുന്നത്.  ഞങ്ങള്‍ കലാപം ഉണ്ടാക്കാന്‍ പോകുന്നു എന്ന് പറയുന്നവരെ കുറിച്ച,് വിവരക്കേടിന്റെ പാരമ്യം എന്ന് മാത്രമേ പറയാനുള്ളൂ. ഇവിടെ ഭീകരരാരും വരുന്നില്ല. ജനങ്ങളാണ് സമരത്തിനെത്തുന്നത്. ഇന്ത്യാ- പാക് അതിര്‍ത്തിയിലുള്ളതിനേക്കാള്‍ പട്ടാള സന്നാഹമാണ് തലസ്ഥാനത്ത്-അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.