യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ഉപരോധസമരത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് . പ്രതിപക്ഷത്തിന്റെ ഉത്തരം തേടി മുഖ്യമന്ത്രി ഉന്നയിച്ച പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ സരിതയെ പോലെയുള്ളവരെ തന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങാന്‍ മുഖ്യമന്ത്രി സമ്മതിക്കുമായിരുന്നോ എന്നും വി.എസ് ചോദിച്ചു.
Comments