ഗുജറാത്ത് കലാപം ദൗര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി.ന്യൂദല്‍ഹിയില്‍ ബി.ജെ.പി ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങാണ് ഗുജറാത്ത് കലാപത്തില്‍ പാര്‍ട്ടിയുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ല.ഏത് അബദ്ധവും തിരുത്താന്‍ പാര്‍ട്ടി തയാറാണ്.കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയാണ് എന്ന നിലയില്‍ നരേന്ദ്ര മോഡിക്ക് മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങളുണ്ടായി. വ്യക്തിപരമായി മോഡിയുമായി നടത്തിയ ആശയവിനിമയത്തില്‍ അദ്ദേഹത്തിന്‍െറ മുഖഭാവം വായിച്ചുവെന്നും ‘മോഡി വളരെ ദുഃഖിതനായി കാണപ്പെട്ടിരുന്നു’വെന്നും രാജ്നാഥ് പറഞ്ഞു.ബി.ജെ.പിയുടെ ഭരണത്തില്‍ മുസ്ലിംകള്‍ വല്ല വിവേചനവും നേരിടുന്നുണ്ടോയെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുസ്ലിംകളോട് ചോദിക്കണം.ന്യൂനപക്ഷ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 2000 കോടി രൂപയില്‍ 900 കോടിയും ചെലവിടാതെ പാഴാക്കി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജ്നാഥ് സിങ് പറഞ്ഞു.
Comments