ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയര്‍ന്നു.ഇന്ന് ഒരു ഡോളറിന്‍െറ വിനിമയ നിരക്ക് 65.81 രൂപയാണ്.വ്യാഴാഴ്ച രൂപയുടെ മൂല്യം 106 പൈസ ഉയര്‍ന്ന് 66.01 രൂപയിലാണ് ക്ളോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച 66 രൂപയും ചൊവ്വാഴ്ച 67.23 രൂപയും ബുധനാഴ്ച 68.60 രൂപയുമായിരുന്നു. തകര്‍ച്ചയില്‍ നിന്ന് രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് നിരക്ക് ഉയരാന്‍ കാരണം. വിനിമയ നിരക്കിലുണ്ടായ മാറ്റം ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്സ് 126.10 പോയന്‍റ് ഉയര്‍ന്ന് 19,105.86ല്‍ എത്തി. 0.66 ശതമാനം ഉയര്‍ച്ചയാണിത്. ദേശീയ സൂചിക നിഫ്റ്റി 31.25 പോയന്‍റ് (0.55 ശതമാനം) ഉയര്‍ന്ന് 5,624.20ല്‍ എത്തി.
Comments