You are Here : Home / എഴുത്തുപുര

ആരൊക്കെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല

Text Size  

Story Dated: Saturday, September 07, 2013 10:26 hrs UTC

സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ നിരപരാധിയാണെന്ന് ബിജു രാധാകൃഷ്ണന്‍. തന്നെ സ്‌നേഹിച്ചതിന്റെ കുറ്റത്തിനാണ് ശാലു ഇത്രയും അനുഭവിച്ചതെന്ന് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നു.കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

" എന്റെ ഭാര്യ രശ്മിക്കു ശേഷം എന്നെ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരാളില്ല. ആരൊക്കെ എന്നെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല. ശാലുവിന്റെ അമ്മയില്‍ നിന്ന് 20 ലക്ഷം വാങ്ങിയത് സത്യമാണ്. പക്ഷെ, എന്റെ ബിസ്‌നസിനെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ അവര്‍ക്കൊന്നും അറിയില്ല. ശാലു നിരപരാധിയാണെന്നും ദയവുചെയ്ത് എല്ലാവരും അവളുടെ നിരപരാധിത്വം മനസ്സിലാക്കണം.
ആര് കൈവിട്ടാലും ശാലു എന്നെ കൈവിടില്ല. രശ്മിയുടെ മരണത്തില്‍ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് മുന്‍മന്ത്രി കെബി ഗണേഷ് കുമാറും ജോപ്പനുമാണ്"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.