സംസ്ഥാനത്ത് കനത്ത മഴ. അടുത്ത ഒരാഴ്ചയോളം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിനകം സംസ്ഥാനത്ത് 24 ശതമാനം അധികം മഴ കിട്ടിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശിന്റെ തീരത്തിനടുത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷം വീണ്ടും ശക്തമാകാനിടയാക്കിയത്. അന്തരീക്ഷച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ സന്തോഷ് വ്യക്തമാക്കി. ഇതിനുശേഷം വ്യാഴാഴ്ചയോടെ ഇതേ സ്ഥലത്ത് വീണ്ടും അന്തരീക്ഷച്ചുഴി രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം വ്യക്തമാക്കി.
ജൂണ്‍ മുതല്‍ സെപ്തംബര്‍ അഞ്ചുവരെ ശരാശരി 184 സെന്റീമീറ്റര്‍ മഴയാണ് കേരളത്തിലൊട്ടാകെ ലഭിക്കേണ്ടത്. എന്നാല്‍ ഇതേവരെ 228 സെന്റീമീറ്റര്‍ മഴ കിട്ടിക്കഴിഞ്ഞു. തുലാവര്‍ഷം എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മഴക്കാലം സാധാരണയായി ഒക്ടോബര്‍ പതിനഞ്ചിനുശേഷമാണ് കേരളത്തിലെത്തുക
Comments