You are Here : Home / എഴുത്തുപുര

സി.സി.ടി.വി. ദൃശ്യങ്ങള്‍ കൈമാറിയ ജയില്‍ ഹെഡ്‌ വാര്‍ഡന്‍ അറസ്‌റ്റില്‍

Text Size  

Story Dated: Sunday, September 08, 2013 01:40 hrs UTC

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ജയിലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ചോര്‍ത്തി സ്വകാര്യചാനലിന്‌ കൈമാറിയ ജയില്‍ ഹെഡ്‌ വാര്‍ഡന്‍ അറസ്‌റ്റിലായി. കോട്ടയം തെക്കേക്കര പൂഞ്ഞാറ്‌ പുതുപ്പളളിയില്‍ വീട്ടില്‍ വേണുഗോപാലന്‍ (49) ആണ്‌ അറസ്‌റ്റിലായത്‌. ദേവികുളം സബ്ബ്‌ ജയിലില്‍ ഹെഡ്‌ വാര്‍ഡനാണ്‌.
2012 ഡിസംബര്‍ 16 നാണ്‌ ന്യൂസ്‌ചാനലില്‍ വിയ്യൂര്‍ സെന്‍ട്രല്‍ജയിലില്‍ സ്‌ഥാപിച്ചിട്ടുളള സി.സി.ടി.വി. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത്‌. ജയിലില്‍ സുരക്ഷ മതിയായതല്ലെന്ന ധ്വനിയോടെയാണ്‌ വാര്‍ത്ത വന്നത്‌. ജയില്‍സുരക്ഷയെ ബാധിക്കുന്ന തരത്തിലുളള ദൃശ്യങ്ങള്‍ ചോര്‍ന്നതിനെ സംബന്ധിച്ച്‌ വിയ്യൂര്‍ സെന്‍ട്രല്‍ജയില്‍ സൂപ്രണ്ടിന്റെ പരാതിപ്രകാരം കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത്‌ പേരാമംഗലം സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തില്‍ വേണുഗോപാലന്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി. കേസിന്‌ ആസ്‌പദമായ സംഭവം നടക്കുന്ന സമയം പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഹെഡ്‌ വാര്‍ഡനായിരുന്നു. ഇവിടെ വിവിധസ്‌ഥലങ്ങളിലായി 65 ഓളം സി.സി.ടി.വി . ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഇതു നിരീക്ഷിക്കാന്‍ 24 മണിക്കൂറും ഡ്യൂട്ടിക്കാരെയും നിയോഗിച്ചിട്ടുണ്ട്‌.
റെക്കോഡ്‌ ചെയ്‌ത ദൃശ്യങ്ങള്‍ രണ്ട്‌ മാസത്തോളം നിലനില്‍ക്കുന്നതാണ്‌. ഇതു മനസിലാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥനെ സ്വാധീനിച്ച്‌ സ്വന്തം ഡിജിറ്റല്‍ക്യാമറയില്‍ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ന്യൂസ്‌ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക്‌ ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നെന്ന്‌ പ്രതി പോലീസിനോട്‌ സമ്മതിച്ചു.
ജയിലിലെ ഒരു ഉദ്യോഗസ്‌ഥനോട്‌ ഉണ്ടായിരുന്ന വൈരാഗ്യമാണ്‌ ഇതിനു പ്രേരിപ്പിച്ചത്‌. വീഡിയോദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ക്യാമറ പ്രതിയുടെ കോട്ടയത്തെ വസതിയില്‍ പോലീസ്‌ കണ്ടെടുത്തു. ഈ കേസില്‍ ജയിലിലെ മറ്റു ഉദ്യോഗസ്‌ഥര്‍ക്ക്‌ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷിക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.