യാസിന്‍ ഭട്‌കല്‍ മലയാളി യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്‌തു. അമ്പതോളം മലയാളി യുവാക്കള്‍ക്ക് ഇവര്‍ പരിശീലനം നല്‍കി.
കേരളത്തില്‍ സ്‌ഫോടനപരമ്പര നടത്താനും യാസിന്‍ പദ്ധതിയിട്ടിരുന്നു. തടിയന്റവിട നസീറിന്റെ സഹായത്തോടെ യുവാക്കളെ ഹൈദരാബാദിലെത്തിച്ച് അത്യാധുനിക ആയുധങ്ങള്‍ നല്‍കിയായിരുന്നു പരിശീലനം. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ സ്‌ഥാപകരിലൊരാളായ യാസിനെ കഴിഞ്ഞമാസമാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ ബിഹാര്‍ പോലീസ് പിടികൂടിയത്.
ഡല്‍ഹിയിലെപ്പോലെ ദക്ഷിണേന്ത്യയില്‍ ഉടനീളം ഭീകരര്‍ക്കുവേണ്ടി ആയുധസംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കാനും ഡല്‍ഹിയിലെ ആയുധശാലയില്‍ റോക്കറ്റ് ലോഞ്ചര്‍ സ്‌ഥാപിക്കാനും യാസിന്‍ രൂപരേഖ തയാറാക്കിയിരുന്നു. ഡല്‍ഹിയിലെ ആയുധശാലയില്‍ പോലീസ് റെയ്‌ഡ് നടത്തിയതോടെയാണു ഇയാളുടെ ഭീകരമുഖം കൂടുതല്‍ വ്യക്‌തമായത്. 2000 സിം കാര്‍ഡുകളുമായായിരുന്നു യാസിന്റെ ഇന്ത്യന്‍ ഓപ്പറേഷന്‍.
ഒരു സിം ആവര്‍ത്തിച്ച് ഉപയോഗിക്കാറില്ലായിരുന്നു. കര്‍ണാടകയിലുള്ള ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അന്വേഷണ ഏജന്‍സികളുടെ വലയില്‍ ഇയാള്‍ അകപ്പെട്ടത്.കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനോടു യാസിന്‍ സഹകരിക്കുന്നുണ്ടെങ്കിലും പാകിസ്‌താനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള വിവരം നല്‍കാന്‍ ഇയാള്‍ തയാറായിട്ടില്ല.
Comments