കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആവശ്യമെങ്കില്‍ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന് വിധേയനാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറാണെന്ന പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥിന്‍റെ പ്രസ്താവനയില്‍ ആശയക്കുഴപ്പം. പ്രധാനമന്ത്രി ഇതിനു അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.താനൊരു തുറന്ന പുസ്തകമാണെന്ന് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.അതേസമയം സിബിഐ ഇതില്‍ ഇടപെടാന്‍ സാധ്യതയില്ലെന്നാണ് സൂചന.
സി.എന്‍.എന്‍. ഐ.ബി.എന്‍. ടി.വിയില്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന തീരുമാനമാണ് സി.ബി.ഐ. സ്വീകരിക്കുന്നതെങ്കില്‍ അതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് കമല്‍നാഥ് പറഞ്ഞത്.നിയമപ്രകാരം സി.ബി.ഐ.ക്ക് ആരെയും ചോദ്യംചെയ്യാന്‍ അധികാരമുണ്ട്. പ്രധാനമന്ത്രിയും നിയമത്തിന് കീഴില്‍ വരുന്ന വ്യക്തിയാണ്. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ.ക്ക് പ്രധാനമന്ത്രിയെ ചോദ്യംചെയ്യണമെന്നുണ്ടെങ്കില്‍ അവരതിന് തയ്യാറാകണം. പ്രധാനമന്ത്രി നിയമത്തിന്റെ ഭാഗമാണ് -മന്ത്രി കമല്‍നാഥ് പറഞ്ഞു.ഇക്കാര്യം താന്‍ അബദ്ധവശാല്‍ പറയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
Comments