സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കിയതിന്റെ അടിസ്ഥാനത്തില്ല സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചതെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്.ബസ്സുടമകളുടെ പരാതി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അക്കാര്യം പരിഗണിക്കും. വേഗപ്പൂട്ട് സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബസ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments