നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനംഅനിശ്ചിതമായി നീട്ടാനാവില്ലെന്ന് ആര്.എസ്.എസ് നേതൃത്വം. ഇക്കാര്യം രേഖാമൂലം ബി.ജെ.പിയെ അറിയിച്ചു.ഈ വര്‍ഷമൊടുവില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കുശേഷം മതി പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം എന്ന നിലപാടിലായിരുന്നു എല്‍. കെ. അദ്വാനിയും സുഷമ സ്വരാജും എടുത്തിരുന്നത്.എന്നാല്‍ അതുവരെ പ്രഖ്യാപനം നീട്ടാനാവില്ലെന്ന് ആര്.എസ്.എസ് വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ചേര്‍ന്ന ആര്.എസ്.എസ്-ബി.ജെ.പി ഏകോപന സമിതി യോഗത്തിലാണ് മോഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഉത്തര്‍പ്രദേശിലും ബിഹാറിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പരമാവധി കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു.
Comments