കേരളത്തിലെ മാധ്യമങ്ങള്‍ 65 വാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. പെയ്ഡ് ന്യൂസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 523 വാര്‍ത്തകള്‍ പണം നല്‍കി കൊടുത്തപ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 414 വാര്‍ത്തകളാണ് പണംനല്‍കി പ്രസിദ്ധീകരിപ്പിച്ചത്. ഹിമാചല്‍ പ്രദേശില്‍നിന്ന് 104ഉം കര്‍ണാടകയില്‍നിന്ന് 93ഉം ഉത്തര്‍പ്രദേശില്‍നിന്ന് 97ഉം ഉത്തരഖണ്ഡില്‍ നിന്ന് 30ഉം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നടന്ന 17 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 1400ലേറെ ‘വാര്‍ത്തക്ക് പണം’ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments