ഐ.പി.എല്‍ ഒത്തുകളിയില്‍ മലയാളി താരം ശ്രീശാന്തിന് പങ്കുണ്ടെന്ന് ബി.സി.സി.ഐ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന് റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന് അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷന് റിപ്പോര്‍ട്ട് നല്കി.ശ്രീശാന്തിന് കുറഞ്ഞത് അഞ്ചു വിലക്കും അല്ലെങ്കില്‍ അജീവനാന്ത വിലക്കേര്പ്പെടുത്താവുന്നതാണെന്നും സവാനി ശുപാര്‍ശ ചെയ്തതായി സൂചന. അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരും ഒത്തുകളിച്ചതായി സവാനി റിപ്പോര്‍ട്ട് നല്കി. അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ക്ക് ആദീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സവാനി തന്റെ റിപ്പോര്‍ട്ട് ബോര്‍ഡിനു കൈമാറിയിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗം ചര്‍ച്ചചെയ്യും
Comments