ഉപരാഷ്ട്രപതി പങ്കെടുത്ത വിവാദമായ ചടങ്ങിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ സ്വകാര്യ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂര്‍ വിവരശേഖരണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ വിവരം ശേഖരിച്ചു നല്‍കിയിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു.സംഘടനയെക്കുറിച്ച് അഭിപ്രായമില്ലെന്നും ഉപരാഷ്ട്രപതി പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Comments