രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യകേ അതിവേഗ കോടതി കണ്ടത്തിയ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് ഇന്ത്യ മുഴുവന്‍ ഒരു മനസോടെ ഏറ്റുവാങ്ങുന്നു. ഇന്ത്യക്കാരനായ ഒരാള്‍ പോലും ഇന്നത്തെ വിധിയെ എതിര്‍ക്കില്ല. ആരെങ്കിലും വിധിയെ എതിര്ക്കുന്നെന്കില് അയാള്‍ ഇന്ത്യക്കാരന് ആയിരിക്കുകയും ഇല്ല എന്ന് നിസംശയം പറയാം.
എങ്കിലും ആറാം പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നല്കി വിട്ടയച്ചത് വിട്ടയച്ചത് അല്പം കടന്നുപോയില്ലേ എന്ന ചിന്ത ഓരോ ഭാരതീയന്റെയുംമനസ്സില് മുറിവുണ്ടാക്കുന്നു.എന്തിനായിരുന്നു ആ ആനുകൂല്യം എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.പ്രായം കുറഞ്ഞവനാണ് ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. എന്നിട്ടുംപ്രായത്തിന്റെ ഇളവില്‍ പ്രതിയെ വെറുതെ വിട്ടത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലഹീനതയായല്ലേ കാണാനാകൂ?
പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിക്ക് ജുവൈനല്‍ കോടതി കഴിഞ്ഞയാഴ്ച മൂന്ന് വര്‍ഷത്തെ തടവാണ് വിധിച്ചത്.മനുഷ്യന്റെ ഭാവനകള്‍ക്കുമപ്പുറം ആ പെണ്‍കുട്ടിയെ നിഷ്കരുണം പിച്ചിചീന്തിയ പ്രതിയെ ബാലനെന്നു വിളിക്കാമോ?പതിനെട്ടുവയസു പൂര്‍ത്തിയാവാന്‍ അഞ്ചുമാസം ബാക്കി നില്‍ക്കെയാണ് അവന് ക്രൂരകൃത്യം നടത്തിയത്.ബാലചാപല്യമുള്ള മനസായിരുന്നു ആ പ്രതിയുടെത് എങ്കില്‍ അവന്റെ ഭാഗത്തുനിന്നു ഈ പ്രവൃത്തി ഉണ്ടാകുമായിരുന്നോ? നിര്‍ഭയ എന്ന് കണ്ണീരോടെ നാം വിളിക്കുന്ന ആ പെണ്‍കുട്ടിയെ കൂട്ടത്തില്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഈ 'ബാല'നായിരുന്നു.കൂര്‍ത്ത കമ്പി ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കി പെണ്‍കുട്ടിയുടെ കുടല്‍മാല വരെ പുറത്താക്കിയത് ഇവനായിരുന്നു.ബാലന് എന്ന ആനുകൂല്യം പോയിട്ട് മനുഷ്യനായി ഇവനെ കണക്കാക്കാമോ? പതിനെട്ടു വയസ് പൂര്ത്തിയാകാത്തത്തിന്റെ പേരില്‍ അവനു പരമാവധി നല്‍കിയിരിക്കുന്ന ശിക്ഷ മൂന്നു വര്‍ഷമാണ്.മൂന്നു വര്‍ഷം കഴിഞ്ഞു ഇവന് തിരിച്ചു വന്നാല്‍ സ്വഭാവം മാറും എന്ന് എന്താണ് ഉറപ്പ്? പതിനെട്ടു വയസു തികയാത്ത കുട്ടിപ്രതികള്ക്ക് നല്‍കേണ്ട ശിക്ഷ ഇതാണോ?കുട്ടിപ്രതികളെ കൂടുതല്‍ സൃഷ്ടിക്കാനേ ഇത്തരം വിധികള്‍ ഉപകരിക്കൂ.ഇത്തരം നിഷ്ഠൂരമായ ക്രൂരകൃത്യങ്ങള്‍ നടത്തുന്ന ഇത്തരം കാമവേറിയന്മാരെ'ബാലന്' എന്ന പരിഗണന നല്‍കുന്നത് ഇന്ത്യക്ക് അപമാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments