ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് എതിരെ കോഴിക്കോട് ഡി.സി.സിയിലെ ഐ ഗ്രൂപ് നേതാക്കള്‍.ടി.പി വധക്കേസില്‍ 20 പ്രതികളെ പുറത്തുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂനെതിരെ ഐ.ഗ്രൂപ് നേതാക്കള്‍ ആഞ്ഞടിച്ചത്.
കേസില്‍ കോണ്‍ഗ്രസുകാരനായ സാക്ഷിപോലും കൂറുമാറി. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി നല്‍കാന്‍ സാഹചര്യമൊരുക്കിയില്ലെന്നും ഐ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു.ആഭ്യന്തര മന്ത്രിക്കും പൊലീസിനും വീഴ്ച പറ്റിയതുകൊണ്ടാണ് പ്രതികള്‍ പുറത്തിറങ്ങിയത്. തിരുവഞ്ചൂര്‍ ഗ്രൂപുകാരനായി തരം താഴുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments