കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക് വാടകക്ക് നല്‍കി അവിടെ നിന്നും റീട്ടെയില്‍ വിലക്ക് ഡീസല്‍ വാങ്ങുമെന്ന് ഗതാഗതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും പദ്ധതി നടപ്പിലാക്കാന്‍ എത്രസമയം എടുക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോക്ക് കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പമ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കും ഡീസല്‍ അടിക്കാന്‍ സാധിക്കും. കേരളത്തിന്റെ ആവശ്യങ്ങളോട് എണ്ണക്കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 4.2 ലക്ഷം രൂപയുടെ ഇന്ധനമാണ് കെ.എസ്.ആര്‍.ടി.സി ഒരു ദിവസം ഉപയോഗിക്കുന്നത്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കില്ല. ജീവനക്കാരുടെ എണ്ണവും ആനുകൂല്യവും കുറക്കില്ല. മറിച്ചുളള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments