ഡീസല്‍ പ്രതിസന്ധി നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറത്തുനിന്നും താല്‍ക്കാലികമായി ഇന്ധനം നിറയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്കി. ബദല്സംവിധാനങ്ങള് പൂര്‍ത്തിയാകുന്നത് വരെയായിരിക്കും പുറത്തുനിന്നും ഇന്ധനം നിറയ്ക്കുക. ഇതിനായി പത്ത് കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചതായും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കെ.എസ്.ആര്.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോയ്ക്ക് കൈമാറാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയില്‍നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനായിരിക്കും അനുമതി. എന്നാല്‍ എണ്ണകമ്പനികള്‍ ആവശ്യപ്പെട്ടാല്പൊതു ജനങ്ങള്‍ക്കും ഇവിടെനിന്നുംഇന്ധനം നിറയ്ക്കാനുള്ള സംവിധാനമൊരുക്കും.
Comments