സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീശ് ചന്ദ്രന്, ജസ്റ്റിസ് വി.കെ മോഹനന് എന്നിവരായിരുന്നു. ഇതില്‍ ജസ്റ്റിസ് സതീശ് ചന്ദ്രന് സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചിലേക്കാണ് മാറുന്നത്. ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും അവര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരും ആ ചുമതലയില്‍ നിന്ന് മാറുന്നത്.ജസ്റ്റിസ് ഹരൂണ്‍ റഷീദും, ജസ്റ്റിസ് തോമസ് ജോസഫുമായിരിക്കും ഇനി സോളാര്‍ കേസുകള്‍ പരിഗണിക്കുക.
Comments