ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു അടി ഉയര്‍ന്നു. 2401.3 അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.അണക്കെട്ടിലേയ്ക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് ഒന്നര അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. ഡാം തുറക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ കെ. എസ്. ഇ.ബി. അണക്കെട്ട് വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ.കറുപ്പന്‍കുട്ടി ഇന്നെത്തും. അണക്കെട്ട് പകല്‍ മാത്രമേ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments