സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് കോന്നിയിലെ ക്വാറി ഉടമ ശ്രീധരന് നായര്‍. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ മൊഴി നല്‍കിയതായി എ.ഡി.ജി.പി എ ഹേമചന്ദ്രന് സത്യവാങ്മൂലത്തില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീധരന് നായര്‍ വ്യക്തമാക്കി.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Comments