You are Here : Home / എഴുത്തുപുര

ശാലുവിന്‍റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

Text Size  

Story Dated: Tuesday, September 24, 2013 01:40 hrs UTC

തട്ടിപ്പ് കേസിലെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖലിയുടെ പരാതിയിലാണ് നടപടി. ശാലുമേനോന്‍ റാഫിഖലിയുടെ കൈയില്‍ നിന്നും കാറ്റാടിപ്പാടം സ്ഥാപിക്കാനെന്ന പേരില്‍ 60 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ശാലുമേനോന് റാഫിഖലിയുടെ പണം തിരികെ നല്‍കാന്‍ 25 ദിവസം നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനുള്ളില്‍ 75 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാലുവിന്റെ വീട് ജപ്തി ചെയ്ത് പണം ഈടാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.